KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപീടികയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം

.
കൊയിലാണ്ടി: കാട്ടിലപീടികയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം. മുജാഹിദ് പള്ളിക്ക് സമീപമാണ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല. ദിശമാറി വന്ന വാൻ എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ ആണ് അപകടം ഉണ്ടായത്.
.

​അപകടത്തെ തുടർന്ന് വാനിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്നഉടൻ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിച്ചു.

Share news
error: Content is protected !!