കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി
.
കെ സുധാകരന് കോടതിയിൽ നിന്നും തിരിച്ചടി. എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് കെ സുധാകരന്റെ കേസ് തള്ളിയത്. കെ സുധാകരന് തെളിവ് നൽകാൻ കഴിയാത്തതോടെയാണ് കേസ് തള്ളിയത്. 2023 ജൂലൈ 23 നാണ് കേസ് ഫൈൽ ചെയ്തത്. കെ സുധാകരനും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധം ഉദ്ധരിച്ചുള്ള മാധ്യമ വാർത്തയെക്കുറിച്ച് സംസാരിച്ചതിലാണ് എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മാനനഷ്ട കേസ് നൽകിയത്.




