KOYILANDY DIARY

The Perfect News Portal

ക്ലാസിൽ എഴുന്നേറ്റ് നിന്നതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക്  അധ്യാപകൻ്റെ  മർദ്ദനം

കോഴിക്കോട്: ക്ലാസിൽ എഴുന്നേറ്റ് നിന്നതിന് വിദ്യാർത്ഥിക്ക്  അധ്യാപകൻ്റെ മർദ്ദനം. കൊടിയത്തൂർ പി. ടി. എം. എച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് മർദ്ദനമേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീനാണ് മർദ്ദിച്ചത്. മാഹിൻ്റെ പിതാവിൻ്റെ പരാതിയിന്മേൽ അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം. വരാന്തയിൽ കൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ഷോൾഡർ ഭാഗത്തേറ്റ നിരന്തര മർദ്ദനത്തെ തുടർന്ന് പേശികളിൽ ചതവുണ്ടായിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂളിൽ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകർ, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് മാഹീൻ്റെ പിതാവ് പറഞ്ഞു. ബാലാവകാശ നിയമം, ഐ. പി. സി.  341, 323 എന്നീ വകുപ്പുകൾ പ്രകാരം കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements