KOYILANDY DIARY

The Perfect News Portal

ക്രിസ്മസ്–ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 16 കോടി താമരശ്ശേരിയിൽ

കോടീശ്വരൻ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്.. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്–ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 16 കോടിരൂപയാണ് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചത്.. പാലക്കാടുള്ള മധുസൂദനൻ എന്ന ഏജൻ്റിൻ്റെ താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഭാഗ്യവാൻ ഇതുവരെയും എത്തിയിട്ടില്ലെന്നാണ് അറിവ്.