KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.എ കരിദിനം ആചരിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുമ്പിൽ കരിദിനാചരണം നടത്തി. പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പ് ആരോഗ്യ സുരക്ഷാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ മുൻ നിർത്തി നടത്തിയാണ് കരിദിനം ആചരിച്ചത്.

കരിദിനാചരണം കൊയിലാണ്ടി സബ് ട്രഷറിക്ക് മുൻപിൽ KSSPA ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി. ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ടി. കെ. കൃഷ്ണൻ, സുധാകരൻ, മുത്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രേമൻ നന്മന നന്ദി പറഞ്ഞു.