KOYILANDY DIARY

The Perfect News Portal

എസ് എൻ ഡി പി കോളജിലെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം

കൊയിലാണ്ടി: എസ്.എൻ.ഡി.പി കോളജിലെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം. കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായിരുന്ന അനീന കെ, അർച്ചന സി എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.
തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളിലെയും കോളജിലുകളിലെയും ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് പ്രതിഭാ പുരസ്കാരം നൽകുന്നത്.