KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMCക്ക് കീഴിൽ  താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഫിബ്രവരി 03ന് ശനിയാഴ്ച രാവിലെ 10.30ന് ആശുപത്രിയിൽ വെച്ചാണ് അഭിമുഖം. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്.
തസ്തിക: യോഗ്യത 
1) ലാബ് ടെക്‌നിഷ്യൻ:
പ്ലസ് ടു /പ്രീ ഡിഗ്രി (സയൻസ്), ഡി.എം.എൽ. ടി/BscMLT(ഗവ :അംഗീകൃതം )
പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid)
2) റേഡിയോഗ്രാഫർ: യോഗ്യത: 
പ്ലസ് ടു /പ്രീഡിഗ്രി (സയൻസ്), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ/ഡിഗ്രി ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ ആൻഡ് അലൈഡ് സയൻസെസ്/പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid)
വിശദ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ഫോൺ :0496 2969241