KOYILANDY DIARY

The Perfect News Portal

ഗാന്ധിജിയെ എക്കാലവും ലോകജനത ഓർമ്മിക്കുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പറഞ്ഞു

കൊയിലാണ്ടി: ഗാന്ധിജിയെ എക്കാലവും ലോകജനത ഓർമ്മിക്കുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പറഞ്ഞു. സ്വാതന്ത്യ സമര കാലം മുതൽ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്സ്.എസ്സ്, സംഘ് പരിവാർ സംഘടനകളുടെ ശ്രമം കേന്ദ്ര ഭരണത്തിന്റെ തണലിൽ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വർഗ്ഗീയതയെ പരാജയപ്പെടുത്താൻ ഗാന്ധിജിയുടെയും, ഗാന്ധിയൻ ദർശനങ്ങളുടെയും പ്രസക്തിയും, പ്രാധാന്യവും വളരെ വലുതും, മഹത്തരവുമാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി രക്തസാക്ഷി യാകേണ്ടി വന്ന ഗാന്ധിജിയെ ലോകജനത എക്കാലവും ഓർമ്മിക്കുകയും, ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് സത്യചന്ദ്രൻ പറഞ്ഞു.
എൻ.സി.പി ബ്ലോക്ക് കമ്മിറ്റി സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അദ്ധ്യക്ഷത വഹിച്ചു, യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ, കെ.കെ. ശ്രിഷു , ഇ. എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, പി.എം. ബി. നടേരി, സി.ജയരാജ്, പത്താലത്ത് ബാലൻ, കെ.കെ. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.