KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ‌ വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 3.30ന്‌ ബത്തേരിയിൽ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ സ്‌മാരക മന്ദിരവും സി ഭാസ്‌കരൻ സ്മാരക ഓഡിറ്റോറിയവും ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ബത്തേരിയിൽ എൽഡിഎഫ്‌ റാലിയിൽ മുഖ്യമന്ത്രി സംസാരിക്കും. സിപിഐ എം പനമരം ഏരിയാ കമ്മിറ്റി ദ്വാരകയിൽ നിർമിച്ച ഓഫീസ്‌ ഇ എം ശങ്കരൻ മാസ്‌റ്റർ സ്മാരക മന്ദിരം വൈകിട്ട്‌ 4.30ന്‌ ഉദ്‌ഘാടനം ചെയ്യും. ഇവിടെയും എൽഡിഎഫ്‌ റാലിയിൽ സംസാരിക്കും.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. എഐസിസി പ്രസിഡണ്ട് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്? ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ മുഖ്യമന്ത്രി ഉയർത്തി.