KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 17, 18 തിയ്യതികളിലായി നടക്കും. 17 ന് പുലർച്ചെ നടക്കുന്ന ഗണപതി ഹോമത്തിനു ശേഷം രാവിലെ 9:50 ന് ഉത്സവത്തിന് കോടിയേറും. തുടർന്ന് ക്ഷേത്രാചാരങ്ങൾക്കൊപ്പം നൃത്തസന്ധ്യയും ക്ഷേത്രമുറ്റത്ത് പുലർച്ചെ വരെ വടക്കേ മലബാറിലെ പ്രശസ്ത തെയ്യം കലാകാരന്മാരുടെ കെട്ടിയാട്ടങ്ങളും അരങ്ങേറും. 18 ന് വൈകീട്ട് താലപ്പൊലി എഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനം കുറിക്കും.