KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം നടന്നു

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രം വാദ്യസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗണേശ കലാമന്ദിരത്തിലെ 6 വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. പഞ്ചാരിമേളത്തിലെ ഒന്നും രണ്ടും മൂന്നും കാലങ്ങൾ കൊട്ടികൊണ്ടാണ് ഹരിശ്രീ കുറിച്ചത്.
കലാമന്ദിരത്തിലെ ചെണ്ട ആശാൻ കെ.വി. രാജേഷിൻ്റെ കീഴിൽ പരിശീലനം ലഭിച്ച കാശിനാഥ്, നിരൺ ദേവ്, ഹരിബാല, അനയ, ധ്യാൻചന്ദ്, അഭയദേവ് എന്നീ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
Share news
error: Content is protected !!