KOYILANDY DIARY

The Perfect News Portal

പാതയോരത്തും പൊതുസ്ഥലത്തും നാട്ടിയ കൊടിമരങ്ങൾ മാറ്റിക്കോ.. ഇല്ലെങ്കിൽ പണി കിട്ടും

പാതയോരത്തും പൊതുസ്ഥലത്തും നാട്ടിയ കൊടിമരങ്ങൾ ഉടനെ മാറ്റിക്കോ.. ഇല്ലെങ്കിൽ പണി കിട്ടും.. കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ മുൻ ഉത്തവിൻ്റെ അടിസ്ഥാനത്തിലാണ്
പാതയോരത്തും പൊതുസ്ഥലത്തും അനധികൃതമായി നാട്ടിയ കൊടിമരങ്ങൾ,
തോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ (സ്വന്തം നിലയിൽ) അടിയന്തിരമായി നീക്കം
ചെയ്യാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടിട്ടുള്ളത്.

അല്ലാത്തപക്ഷം സ്ഥാപിച്ച കൊടിമരങ്ങളുടെയും തോരണങ്ങളുടെയും ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമെതി എഫ്.ഐ.ആർ രജിസ്റ്റർ ചെയത് പ്രോസിക്യൂഷൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചിരിക്കുന്നു. ഇതിനായി നഗരസഭാ ചെയർപേഴ്‌സൺ അധ്യക്ഷയായ, പോലീസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ  അംഗങ്ങളായി മോണിറ്ററിംഗ് കമ്മിറ്റി നഗരസഭാ തലത്തിൽ രൂപീകരിച്ചുകഴിഞ്ഞതായി സെക്രട്ടറി എൻ. സുരേഷ് കുമാർ അറിയിച്ചു.