KOYILANDY DIARY

The Perfect News Portal

എൽ.ഐ.സി ഏജൻ്റ്മാർ പ്രക്ഷോഭത്തിലേയ്ക്ക്

കൊയിലാണ്ടി: സ്വകാര്യ മേഖലയ്ക്ക് യഥേഷ്ടം ഇൻഷ്യൂറൻസ് സേവനമേഖലയിൽ കുതിച്ചു കയറാൻ പര്യാപ്തമായ നിലയിൽ IRDAIയും LIC മാനേജ്മെൻ്റും രുപീകരിച്ച നൂതന മാർഗ്ഗമായ ബിമാ സുഗം, ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ 13 ലക്ഷത്തിലധികം വരുന്ന എൽ.ഐ.സി ഏജൻ്റ്മാരെ ഉൻമൂലനം ചെയ്യുന്ന നടപടിയാണെന്നും അവകാശ പോരാട്ടങ്ങളിലേയ്ക്ക് തള്ളിവിടുമെന്നും ആൾ ഇന്ത്യ എൽ.ഐ.സി ഏജൻസ് ഫെഡറേഷൻ ദേശീയ ഖജാൻജി എം അബ്ദുൾ സമദ് പറഞ്ഞു. കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം കൊല്ലo ലെയ്ക്ക് വ്യൂ പാർട്ടി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സമ്മേളനത്തിൽ ശശി ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.ഐ.സി – ബിസ്സിനസ്സ് രംഗത്തും  സാമൂഹിക സേവന രംഗത്തും, കഴിഞ്ഞ അദ്ധ്യായന വർഷം വിവിധ മത്സര പരീക്ഷകളിൽ ഉന്നവിജയം നേടിയ എൻ. കെ. രമേഷ്, മുരളീധരൻ മൂത്താട്ടിൽ, സത്യനാഥൻ മാടഞ്ചേരി, വിലാസിനി. പി, എൻ.ബി. ബൈജു, കെ. ചിന്നൻ നായർ, കെ.വി. സുധീഷ് കുമാർ, ആദർശ് കുമാർ എന്നിവരെ ചടങ്ങളിൽ ആദരിച്ചു.

ദേശീയ ഓർഗനൈസിoഗ് സെക്രട്ടറി എം രാമദാസൻ മുഖ്യപ്രഭാഷണ നടത്തി എം. അയ്യപ്പൻ, കെ.പി. കരുണാകരൻ, ജി. രാജേഷ് ബാബു, കെ. ചിന്നൻ നായർ, സത്യനാഥൻ. എം, എം.എസ് സുനിൽകുമാർ, എം കെ ത്യാഗരാജൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അജിത. സി.പി പ്രസിഡണ്ട്, എ.പി നാരായണൻ സെക്രട്ടറി, ശശി ഒതയോത്ത് ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.

Advertisements