KOYILANDY DIARY

The Perfect News Portal

റദ്ദായ എംപ്ലോയ്‌മെൻ്റ് റജിസ്ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം.

സീനിയോറിറ്റി നഷ്ടപ്പെടാതെ റദ്ദായ എംപ്ലോയ്‌മെൻ്റ് റജിസ്ട്രേഷൻ പുതുക്കാൻ അവസരം.  സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷനാണ് പുതുക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയത്, 2023 ജനുവരി 1 മുതൽ മാർച്ച് 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണ് 2000 ജനുവരി 1 മുതൽ 2022 ഒക്ടോബർ 31വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവിറക്കിയത്.