KOYILANDY DIARY

The Perfect News Portal

ദേശീയ ഫാർമസി വാരാഘോഷം: ലഹരി വെടിയൂ ജീവിതം ലഹരിയാക്കൂ

ദേശീയ ഫാർമസി വാരാഘോഷം സംഘടിപ്പിച്ചു.. ബാലുശ്ശേരി: ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മfറ്റിയും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി. പി. പ്രേമ ഉദ്ഘാടനം ചെയ്തു. സംസ്ഥാനഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻചന്ദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ കൗൺസിൽ അംഗം ജയൻ കോറോത്ത്, KMSCL ജില്ലാ മാനേജർ ബൈജു, KPPA മുൻ ജില്ലാ സിക്രട്ടറി മഹമൂദ് മൂടാടി, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ എന്നിവർ സംസാരിച്ചു. KPPA കോഴിക്കോട് ജില്ലാ പ്രസിഡണ്ട് S.D. സലീഷ് കുമാർ സ്വാഗതവും ബാലുശ്ശേരി ഏരിയാ പ്രസിഡണ്ട് സമിത പി.പി. നന്ദിയും പറഞ്ഞു.
തുടർന്ന് “ലഹരി വെടിയൂ ജീവിതം ലഹരിയാക്കൂ” മരുന്ന്  ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ” എന്ന വിഷയത്തിൽ സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡണ്ട് ടി. സതീശൻ മുഖ്യ പ്രഭാഷണം നടത്തി.