KOYILANDY DIARY

The Perfect News Portal

നെല്ല്യാടി പാലത്തിന് സമീപം സ്ഥാപിച്ച സി.സി.ടി.വി പ്രവർത്തനസജ്ജമായി

നെല്ല്യാടി പാലത്തിന് സമീപം സി.സി.ടി.വി (ക്യാമറ) പ്രവർത്തനസജ്ജമായി. നഗരസഭാ നാലാം വാർഡിലെ ക്ലസ്റ്റർ നേതൃത്വത്തിലാണ് സിസടിവി സ്ഥാപിച്ചത്. പാലത്തിനോട് ചേർന്ന് റോഡരികിൽ കാലങ്ങളായി സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് മാലിന്യങ്ങളും ടോയ്ലറ്റ് മാലിന്യങ്ങളും സ്ഥിരമായി നിക്ഷേപിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇതിനൊരു പരിഹാരം കാണാൻ വേണ്ടിയാണ് പെരുങ്കുനി ക്ലസ്റ്റർ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചത്.

കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ സ്വിച്ച് ഓൺ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണൻ പെരുങ്കുനി, എം.കെ. റഷീദ് മാസ്റ്റർ, ദയാനന്ദൻ, അനുഷ എന്നിവർ സംസാരിച്ചു. ബാവ കൊന്നേങ്കണ്ടി സ്വാഗതവും ലിനീഷ് എം കെ നന്ദിയും പറഞ്ഞു.