KOYILANDY DIARY

The Perfect News Portal

കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു

കോഴിക്കോട്: കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിലാണ് കാർ കത്തിയതെന്നാണ് വിവരം. ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. പരുക്കേറ്റ കാർ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.