KOYILANDY DIARY

The Perfect News Portal

ആനക്കുളത്ത് റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. വൻ അഗ്നിബാധ

കൊയിലാണ്ടി ആനക്കുളത്ത് റെയിൽവെ ഗേറ്റിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. വൻ അഗ്നിബാധയാണ് ഉണ്ടായത്. പ്രദേശമാകെ തീയും പുകയുമായി നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി ഒടുവിൽ കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു.

ട്രാക്കിന് സമാനമായി ആളുകൾ സഞ്ചരിക്കുന്ന വഴിക്കരികിൽ കുറ്റിക്കാടുകളും വലിയ മരങ്ങളും, ഉണങ്ങിയ പുല്ലുകൾക്കുമാണ് തീപിടിച്ചത്. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നോ ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നോ തീ പടർന്നതാകാനാണ് സാധ്യതയെന്ന് അറിയുന്നു. ട്രാക്കിന് സമീപമായത് കാരണം ഫയർഫോഴ്സിന് എത്തിച്ചേരാൻ വലിയ പ്രയാസമാണ് നേരിട്ടത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്,നിധിപ്രസാദി ഇ എം,അരുൺ എസ്,റഷീദ്, ഹോം ഗാർഡ്മാരായ സുജിത്ത്, രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Advertisements