KOYILANDY DIARY

The Perfect News Portal

വേനൽക്കാലത്ത് ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി

വേനൽക്കാലത്ത് ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി.

  • ചർമത്തിലെ ജലാംശം നിലനിർത്തുക: ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ അത്യാവശ്യമാണ് ജലം. വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തുന്നതിനൊപ്പം മോയിസ്ചറൈസർ ഉപയോഗിക്കാനും മറക്കരുത്. ജെൽ മോയിസ്ചറൈസറുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
  • സൺസ്ക്രീൻ: വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിലും മുഖത്തും സൺസ്ക്രീൻ പുരട്ടിയിരിക്കണം. പൗഡർ രൂപത്തിലുള്ള സൺസ്ക്രീനാണ് മേക്കപ്പിനൊപ്പം നല്ലത്. വീടിനു പുറത്താണെങ്കിൽ 3 മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാൻ മറക്കരുത്.
  • ക്ലെൻസിങ്ങ്: ഏതെങ്കിലും സ്ക്രബ് ഉപയോഗിച്ച് ദിവസവും രണ്ടു നേരം 30 സെക്കൻഡ് വീതം മസാജ് ചെയ്യുക. വിയർപ്പും പൊടിയും അടിഞ്ഞ് മുഖത്തെ സൂക്ഷ്മ ദ്വാരങ്ങൾ അടഞ്ഞു പോവുന്നത് ഇതിലൂടെ പരിഹരിക്കാം
Advertisements
  • ബ്ലോട്ടിങ്ങ് പേപ്പർ: മേക്കപ്പ് ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോൾ കൈയ്യിൽ കുറച്ച് ബ്ലോട്ടിങ്ങ് പേപ്പറുകൾ കരുതാം. മേക്കപ്പ് പടർന്നു പോകാതെ മുഖത്തെ എണ്ണമെഴുക്കും വിയർപ്പും ഒപ്പിയെടുത്ത് മുഖം ഫ്രഷായി നിലനിർത്താൻ ഇത് സഹായിക്കും.
  • ഹെവി മേക്കപ്പ് വേണ്ട: ഹെവി ഫൗണ്ടേഷനും കൺസീലറുകൾക്കും വേനൽക്കാലത്ത് വേണ്ട. പകരം സിസി ക്രീമുകൾ ഉപയോഗിക്കാം. ദിവസം മുഴുവൻ ഫ്രഷായി തോന്നിപ്പിക്കാൻ ഇവയ്ക്കൊപ്പം ടിൻടെഡ് പൗഡർ ഉപയോഗിച്ചാൽ മതി.