KOYILANDY DIARY

The Perfect News Portal

ഭക്ഷ്യസുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. തൃശ്ശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ബുധനാഴ്ച അടപ്പിച്ച തൃശ്ശൂർ എം. ജി. റോഡിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. ന്യൂനതകൾ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് ഹോട്ടലിന് നിർദേശം നൽകിയിരുന്നു.

എന്നാൽ ഇന്നലെ ഈ ഹോട്ടൽ തുറക്കുകയും അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു വെക്കുകയുമായിരുന്നു. എന്നാൽ ഭീഷണിൽ പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിച്ചു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു.