KOYILANDY DIARY

The Perfect News Portal

വരുമാന സർട്ടിഫിക്കറ്റിന് കൈക്കൂലി തഹസിൽദാർ വിജിലൻസ് പിടിയിൽ

തൊടുപുഴ: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിൻ്റെ പിടിയിൽ. ഇടുക്കി തഹസീൽദാർ ജയേഷ് ചെറിയാനെയാണ് കട്ടപ്പന കാഞ്ചിയാറിലെ വീട്ടിൽ വെച്ച് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്.

മകന് വിദേശത്ത് പഠനത്തോടൊപ്പം ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ച കട്ടപ്പന കാഞ്ചിയാർ സ്വദേശിയോടാണ് തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷകൻ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങാത്തതിനെ തുടർന്ന്  വിജിലൻസിനെ സമീപിക്കുകയായിരുന്നു.