KOYILANDY DIARY

The Perfect News Portal

ഞങ്ങളും കൃഷിയിലേക്ക് 5 സെൻ്റിന് മുകളിൽ സ്ഥലമുള്ള ഗ്രൂപ്പുകൾക്ക് റജിസ്റ്റർ ചെയ്യാം

ഞങ്ങളും കൃഷിയിലേക്ക്.. 5 സെൻ്റിന് മുകളിൽ സ്ഥലമുള്ള ഗ്രൂപ്പുകൾക്ക് എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.. കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കർഷക ഗ്രൂപ്പുകളെ കൃഷികൂട്ടങ്ങൾ ആയി എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നു. 5 സെന്റ് മുതലുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
പച്ചക്കറി, നെല്ല്, വാഴ, തെങ്ങ്, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്കും മൂല്ല്യവർദ്ധിത ഉൽപ്പന്ന ങ്ങളുടെ നിർമ്മാണ യൂണിറ്റുകൾക്കും കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗ്രൂപ്പിൽ ഏറ്റവും ചുരുങ്ങിയത് 5 കർഷകരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
എയിംസ് പോർട്ടലിൽ കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള കർഷകഗ്രൂപ്പുകൾ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങളും ഗ്രൂപ്പ് സെക്രട്ടറിയുടെ അല്ലെങ്കിൽ ഗ്രൂപ്പിലെ ഏതെങ്കിലും ഒരംഗത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ജനുവരി 25 ന് മുമ്പായി ഏറ്റവും അടുത്തുള്ള കൃഷിഭവനുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്കുവേണ്ടി കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.