മെസ്സി ആരാധകരുടെ ഹൃദയം തകർത്ത് സ്പെയിൻ രണ്ടാം തവണ ലോകകപ്പ് സ്വന്തമാക്കി
.
ഫിഫ: ലോകമെങ്ങുമുള്ള കോടിക്കണക്കിന് മെസ്സി ആരാധകരുടെ ഹൃദയംതകർത്ത് സ്പെയിൻ രണ്ടാം തവണലോകകപ്പ് സ്വന്തമാക്കി. എക്‌സ്ട്രാടൈമിൽ ഫെറാൻടോറസ് നേടിയ ഗോളാണ് അർജന്റീനയുടെ കിരീടം നിലനിർത്താമെന്നുള്ള പ്രതീക്ഷതകർത്തത്. കളിയുടെ തുടക്കംമുതൽ ആക്രമിച്ചുകളിച്ച സ്പാനിഷ്പട ഡസൻകണക്കിന് അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ അർജന്റീനയുടെ ഗോളിഎമിലിയാനോ മാ?ർട്ടിനെസ് പാറ പോലെ ഉറച്ചുനിന്നപ്പോൾ മുഴുവൻ സമയത്ത്ഗോളടിക്കാൻപോലും സ്പാനിഷ്താരങ്ങൾക്ക് കഴിഞ്ഞില്ല.


മറുവശത്ത് മെസ്സിയടക്കമുള്ള മുന്നേറ്റനിരയുടെ നിറംമങ്ങിയതോടെ കളിയുടെ സിംഹഭാഗം സമയത്തും അർജന്റീനയ്ക്ക് പ്ര തിരോധവലയം തീർക്കേണ്ടിവന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഒഴികെ ഒരു ഷോട്ട്പോലും തൊടുക്കാൻ ഇത്വരെ ലോകകപ്പിൽ 19ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. ഒപ്പം തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെ സ്നടത്തിയ 12 സേവുകൾ സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിച്ചു കളഞ്ഞു.




