KOYILANDY DIARY.COM

The Perfect News Portal

നന്തി റെയിൽവെ അടപ്പാതക്കായി ജനകീയ കൺവൻ ചേർന്നു.

.

മൂടാടി: നന്തിയിൽ പ്രവേശിക്കാൻ വഴികളടഞ കടലൂർ കോടിക്കൽ ഭാഗത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നന്തിയിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ ചേർന്നു. 2016 ൽ 4.5 ലക്ഷം റെയിൽവേയിൽ  അടച്ച് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 5 കോടി രൂപ റെയിൽവേക്ക് ഡെപോസിറ്റ് ചെയ്താൽ മാത്രമേ അണ്ടർ പാസ് നിർമിക്കു എന്നാണ് റെയിൽവേയുടെ സമീപനം. നിരവധി മനുഷ്യ ജീവനുകൾ നന്തിയിൽ റെയിലിൽ ഹോമിക്കപ്പെട്ടു ഇനിയും ഇത് അനുവദിക്കാൻ പറ്റില്ലെന്ന് ബഹുജനകൺവൻഷൻ ആവശ്യപ്പെട്ടു. കെ പ്രവീൺ കുമാർ MLA കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ എം.പി. അഖില അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ റിപോർട്ട് അവതരിപ്പിച്ചു .

കേന്ദ്ര സംസ്ഥാ ന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധയിലേക്ക് അടിപ്പാതവിഷയം കൊണ്ടുവരുമെന്ന് എം.എൽ.എ പറഞു . ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത. മെമ്പർമാരായ പി.കെ. മുഹമ്മദലി, അനസ് ആയടത്തിൽ ലീല പി.കെ. സജ്‌ന പിരിശത്തിൽ, പാർട്ടി നേതാക്കളായ കെ. ജീവാനന്ദൻ മാസ്റ്റർ, കുഞ്മദ് കൂരളി , സി ഗോപാലൻ, വിശ്വൻ എം.കെ, ടി. കെ നാസർ . രജീഷ് മാണിക്കോത്ത്, ഭാസ്‌കരൻ മാസ്റ്റർ ചേനോത്ത്, റസൽ നന്തി, സനീർ വില്ലങ്കണ്ടി എന്നിവർ സംസാരിച്ചു . റഫീഖ് പുത്തലത്ത് സ്വാഗതവും പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!