KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി (46) നെയാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപയുമായി പിടികൂടിയത്. കാറിൻ്റെ പിറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
പണം ഹവാല ഇടപാടുകൾക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്നും ആദായ നികുതി വകുപ്പിനും ഈഡിക്കും റിപ്പോർട്ട് നൽകുമെന്നും എ.എസ്.ഐ അറിയിച്ചു. അനിൽ കുമാർ കെ. എസ്, സി. പി. ഒ ജംഷാദ് ടി. എം, സി.പി.ഒ മാരായ അനസ്. പി, പ്രിൻസ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്.
Advertisements