KOYILANDY DIARY

The Perfect News Portal

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് പക്ഷികളെ കൊല്ലും

ആലപ്പുഴ: നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡ് രത്നാലയത്തില്‍ എ ആര്‍  ശിവദാസന്റെ വളര്‍ത്തു കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും.