ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം (ഫെസ്റ്റിവ) ക്യാമ്പയിൻ സംഘടിപ്പിച്ചു
.
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം (ഫെസ്റ്റിവ) ക്യാമ്പയിൻ ജൂൺ 13, 14 തീയതികളിൽ വരകുന്ന് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് നടക്കുന്നു. നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി അധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർമാരായ രമേശൻ മാസ്റ്റർ, ബീന, ബിനില, ബാലകൃഷ്ണൻ വലിയാട്ടിൽ, രമ്യ, തസ്നിയ, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ, മിനി ആർ കെ എന്നിവർ സംസാരിച്ചു. ബാലസഭ ആർപിമാരായ സന്തോഷ്, ശ്രീജില, ഫാത്തിമ എന്നിവർ കുട്ടികൾക്കായുള്ള ക്ലാസ് നയിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ നന്ദിയും പറഞ്ഞു.




