KOYILANDY DIARY

The Perfect News Portal

അയ്യപ്പൻ ലോട്ടറി തലശ്ശേരി പുതിയ സ്റ്റാൻ്റിൽ പ്രവർത്തനമാരംഭിച്ചു

അയ്യപ്പൻ ലോട്ടറിയുടെ പുതിയ ശാഖ തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. വർഷങ്ങളുടെ വിശ്വാസ്യതയുമായാണ് അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്. തലശ്ശേരി മുനിസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി ഷോറൂം ഉദ്ഘാടനം ചെയ്തു.
അയ്യപ്പൻ കോർപ്പറേഷൻ്റെ പതിനാലാമത്തെ ഷോറൂം ആണ് തലശ്ശേരി ബസ്സ്സ്റ്റാൻ്റ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചത്. തിരുവങ്ങാട് ഏജൻസീസ് ഉടമ വി. ഹരിഹരൻ ആദ്യ വിൽപ്പന നടത്തി. അയ്യപ്പൻ കോർപ്പറേഷൻ എം.ഡി. കെ.വി. രജീഷ്, വ്യാപാര രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.