KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി ആർ. ടി. ഒ. എൻഫോഴ്സ്മെൻ്റ് പരിശോധന

കോഴിക്കോട്: ആർ. ടി. ഒ. എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 47 ബസുകൾക്കെതിരെ നടപടിയെടുത്തു.  58, 500 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്മെൻ്റ്  ആർ. ടി. ഒ. കെ. ബിജുമോൻ പരിശോധനക്ക് നേതൃത്വം നൽകി.

ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തുന്നതും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതുമായ ബസുകളിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ്, നിയമലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് എന്നിവ റദ്ദാക്കുമെന്ന് ആർ. ടി. ഒ. പറഞ്ഞു.

എം. വി. ഐ. മാരായ കെ. എം. ധനേഷ്, എം. കെ. പ്രഭീഷ്, സുരേഷ് കെ. വിജയൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയ്ക്കൊപ്പം മൊഫ്യുസിൽ, പാളയം, കൊടുവള്ളി, ഫറോക്ക് ബസ് സ്റ്റാൻഡുകളിൽ ബസ് ജീവനക്കാർക്ക് ബോധവൽക്കരണവും നടത്തി.

Advertisements