KOYILANDY DIARY

The Perfect News Portal

കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്. മദ്യപിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

കോ​ഴി​ക്കോ​ട്: കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഡ്യൂ​ട്ടി സ​മ​യത്ത് മ​ദ്യ​പി​ച്ച ഉദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പിടികൂടി. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീസി​ലെ ടൗ​ൺ സർവേ വി​ഭാ​ഗ​ത്തി​ലെ ചെ​യ​ൻ​മാ​ൻ രാ​​ജേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഫീസ് പ്ര​വ​ർ​ത്ത​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ കോ​ണു​ക​ളി​ൽ​ നി​ന്ന് ഉ​യ​ർ​ന്ന പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ പ​രി​ശോ​ധ​ന​ നടത്തിയത്.
ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ശി​വ​പ്ര​സാ​ദി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധനക്കെത്തിയ സംഘം മ​ദ്യ​ല​ഹ​രി​യി​ൽ രാ​ജേ​ഷി​നെ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ടൗ​ൺ പൊ​ലീ​സി​ന് കൈ​മാ​റുകയുമായിരുന്നു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ​ചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വിട്ടതാ​യി പൊ​ലീ​സ് അ​റി​യി​ച്ചു.
Advertisements
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭൂ​മി​ക​ൾ സ​ർ​വേ ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​ണി​ത്. ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 2018 മു​ത​ലു​ള്ള ഇ​രു​ന്നൂ​റി​ലേ​റെ സ​ർ​വേ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട പ​ല ര​ജി​സ്റ്റ​റു​ക​ളും ചി​ട്ട​യോ​ടെ​ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടാതെ മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പരിശോധന റിപ്പോർട്ടിന്മേൽ ഉടൻ വകുപ്പുതല നടപടി ഉണ്ടാവും.