KOYILANDY DIARY

The Perfect News Portal

സംവിധായകന്മാരായ സിദ്ധിഖിനും, വിഷ്ണു ശശി ശങ്കറിനും പുരസ്ക്കാരം

സംവിധായകന്മാരായ സിദ്ധിഖിനും, വിഷ്ണു ശശി ശങ്കറിനും പുരസ്ക്കാരം.. കൊയിലാണ്ടി ഫിലിം ഫാക്ടറി (QFFK) കോഴിക്കോടിന്റെ 2023 ലെ  ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരമാണ് സിദ്ധിഖിനും നവാഗത ചലച്ചിത്ര സംവിധായകനും മാളികപ്പുറം ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണു ശശിശങ്കറിനും ലഭിച്ചത്.
 ഏപ്രിൽ അവസാനവാരം കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന  ഫെസ്റ്റിവൽ സമാപന ചടങ്ങിൽ പുരസ്ക്കാരം കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. സംഘടനയുടെ പ്രഥമ ഫെസ്റ്റിവലിൽ നടൻ ഇന്ദ്രൻസിനും  സംവിധായകൻ മുഹമ്മദ്‌ മുസ്തഫക്കുമായിരുന്നു പുരസ്ക്കാരം നൽകിയത്.
ക്യു.എഫ്.എഫ്.കെ.യുടെ 2023 ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ  സ്വീകരിച്ചുതുടങ്ങിയതായി  ഫെസ്റ്റിവൽ ഡയരക്ടർ പ്രശാന്ത് ചില്ല, ഫെസ്റ്റിവൽ സെക്രട്ടറി അഡ്വ വി സത്യൻ, ഫെസ്റ്റിവൽ കോർഡിനേറ്റർ  നൗഷാദ് ഇബ്രാഹിം എന്നിവർ അറിയിച്ചു.