KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സ്വീകരണവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും (KVVES) കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെയും (KMA) സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരികളുടെയും പീടിക തൊഴിലാളികളുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, VHSE പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡണ്ട് അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കൊയിലാണ്ടിയിലെ വ്യാപാരികളുടെ സ്നേഹാദരവും ചടങ്ങിൽ വെച്ച് എംഎൽഎയ്ക്ക് സമർപ്പിച്ചു. സംഘടനയുടെ പ്രമുഖ ഭാരവാഹികളായ
കെ കെ നിയാസ്, ഷുഹൈബ് പി കെ, ഗോപാലകൃഷ്ണൻ, ലാലു സി കെ,ഫറൂക്ക്, പവിത്രൻ, നസീർ (ടൈം പാർക്ക്), ഇസ്മയിൽ, ചന്ദ്രൻ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ  ജനറൽ സെക്രട്ടറി മനീഷ് മലബാർ ചിപ്സ് പരിപാടിയിൽ സ്വാഗതം പറഞ്ഞു. ഷഹീർ ഗ്യലക്സി വരവ് ചിലവ് കണക്കും 
 നന്ദി പ്രകാശനവും നടത്തി. വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങളും നിരവധി പൊതുജനങ്ങളുംചടങ്ങിൽ പങ്കെടുത്തു.
Share news
error: Content is protected !!