KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു: താമരശ്ശേരി ചുരത്തിൽ ഓറഞ്ചുമായി വന്ന ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

കർണാടകയിൽ നിന്ന് ഓറഞ്ചുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മസ്‌ജിദിൻ്റെ മിനാരവും ഒരു ഭാഗവും പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.