KOYILANDY DIARY.COM

The Perfect News Portal

ഉറക്കമില്ലാത്ത രാത്രികൾ അലട്ടുന്നുണ്ടോ? ഉറക്ക് കുറവ് എങ്ങനെ മറികടക്കാം

.

ആരോ​ഗ്യമുള്ള ശരീരത്തിന് ഉറക്കം അത്യന്താപേക്ഷിതമായ ഘടകമാണ്. പ്രതിരോധശേഷി, മെറ്റബോളിസം, തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്ക് കൃത്യമായ ഉറക്കം ആവശ്യമാണ്. ഏകാഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താനും ഉറക്കം സഹായിക്കും. എന്നാൽ ഉറക്ക് കുറവ് ഒരു വ്യക്തിയെ കൂടുതൽ ക്ഷീണിപ്പിക്കുകയും പെട്ടന്ന് ദേഷ്യം വരാനുമുള്ള ഒരു കാരണമാണ്. സമ്മർദ്ദം, ദിനചര്യയിലെ പ്രശ്നങ്ങൾ, അമിതമായ സ്‌ക്രീൻ സമയം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഉറക്കകുറവിനുള്ള പ്രധാന കാരണങ്ങൾ.

 

ഉറക്കം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു മാർ​​​ഗമാണ് വ്യായാമം. വ്യായാമം ദിനചര്യയുടെ ഭാ​ഗമായി മാറ്റുകയാണെങ്കിൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സ​ഹായിക്കുമെന്നും ​പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന സമ്മർദ്ദം, ഉത്കണ്ഠ എന്നിവകളെ ലഘൂകരിക്കാനും വ്യായാമത്തിന് സാധിക്കും. പതിവായി വ്യായാമം ചെയ്യുന്നത് കൃത്യമായ ദിനചര്യ രൂപപ്പെടുത്താനും സഹായകമാകും. വ്യായാമത്തിലൂടെ ഉറക്കം മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിലും ഉറക്ക കുറവിനുള്ള ശാശ്വത പരിഹാരമായി വ്യായാമത്തെ കാണാനും പാടില്ല.

 

ഉറക്കകുറവിനുള്ള ചികിത്സക്ക് പകരമായി വ്യായാമത്തെ ഉപയോ​ഗിക്കരുത്. പതിവായി ഉറങ്ങാൻ പ്രയാസപ്പെടുന്നുണ്ടെങ്കിൽ രാത്രിയിൽ ഉറക്കം നഷ്ടമായി എഴുന്നേൽക്കുന്നവർ അമിതമായി കൂർക്കം വലിക്കുന്നവർ പകൽ സമയത്ത് അമിതമായി ഉറക്കം അനുഭവപ്പെടുന്നവർ എന്നിവരാണെങ്കിൽ ആരോ​ഗ്യ വിദ​ഗ്ദന്റെ നിർദേശം സ്വീകരിക്കേണ്ടതാണ്.

 

Share news