KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ”ആപ്തമിത്ര” വളണ്ടിയർ പരിശീലനം

കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ആപ്തമിത്ര ജില്ലാ പരിശീലനം ആരംഭിക്കുന്നു. ഡിസംബർ 1ന് നാളെ ആരംഭിക്കുന്ന പരിശീലന പരിപാടി 6 ദിവസം നീണ്ടുനിൽക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
തെരഞ്ഞെടുത്ത 55 വളണ്ടിയർമാർക്കാണ് ആദ്യഘട്ടം പരിശീലനം നൽകുന്നത്. ദുരന്ത നിവാരണ പ്രവർത്തനത്തിന് പ്രാപ്തരാക്കുക, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിങ്, പ്രകൃതി ദുരന്ത രക്ഷപ്രവർത്തനം എന്നീ പരിശീലനങ്ങൾക്കാണ് നേതൃത്വം നൽകുകയെന്ന് കൊയിലാണ്ടി സ്റ്റേഷൻ അധികൃതർ അറിയിച്ചു.