KOYILANDY DIARY.COM

The Perfect News Portal

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ ഉത്തരക്കടലാസ് മോഷണം പോയി

.

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആണ് കാണാതായത്. മൂല്യനിർണയത്തിനിടെ അധ്യാപകർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!