അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പന്തലായനി അഡീഷണൽ ഐസിഡിഎസ് 49-ാം നമ്പർ നെല്ലിക്കോട്ട്കുന്ന് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 15-ാം വാർഡ് കൗൺസിലർ വി.കെ രേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതുതായി പ്രവേശനം നേടിയ കൊച്ചുകുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ പരിപാടിയിൽ പങ്കുചേർന്നു. കുട്ടികളുടെ ആരോഗ്യത്തിലും വളർച്ചയിലും അംഗനവാടികൾ വഹിക്കുന്ന പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് രേഖ പറഞ്ഞു. സുരേഷ് നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ചു.

ശിവൻ ശ്യാം നിവാസ്, അനിത നെല്ലിക്കോട്ട്, ദിവ്യ, രാധിക, സന്തോഷ് നെല്ലിക്കോട്ട് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായുള്ള സ്വാഗത പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. മറ്റ് വിവിധ കലാപരിപാടികളും നടന്നു. അംഗനവാടി ടീച്ചർ സുധ സ്വാഗതവും ജിസ്ന നന്ദിയും പറഞ്ഞു.



