KOYILANDY DIARY

The Perfect News Portal

അംഗൻവാടി പ്രവേശനോത്സവം ‘ചിരിക്കുലുക്കം 2023’ നഗരസഭ തല ഉദ്ഘാടനം

അംഗൻവാടി പ്രവേശനോത്സവം.. കൊയിലാണ്ടി നഗരസഭയിൽ പുതുതായി അംഗൻവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനവും, നേരിട്ട് സ്കൂളിലേക്ക് പോവുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നൽകികൊണ്ട് നഗരസഭ തല അംഗൻവാടി പ്രവേശനോത്സവം “ചിരിക്കുലുക്കം 2023″വെള്ളിലാട്ട് താഴെ അംഗൻവാടിയിൽ നടന്നു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. പ്രജിഷ അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ എസ്. വീണ, പി.ചന്ദ്രശേഖരൻ, എം.വി ബാലൻ,  റീന, അംഗൻവാടി വർക്കർ കെ.ഇന്ദിര എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും, എ.എൽ.എം.എസ്.സി അംഗങ്ങളും, പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത ഉദ്ഘാടന പരിപാടിക്കുശേഷം പൂർവ്വ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
Advertisements