KOYILANDY DIARY

The Perfect News Portal

അംഗനവാടി പ്രവേശനോത്സവം ‘ചിരി കിലുക്കം 2023’ വാർഡ് തല ഉദ്ഘാടനം

അംഗനവാടി പ്രവേശനോത്സവം ‘ചിരി കിലുക്കം 2023’ വാർഡ് തല ഉദ്ഘാടനം. തിക്കോടി ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ അംഗൻവാടി പ്രവേശനോത്സവം പള്ളിക്കര വി .പി റോഡിലെ 84-ാം നമ്പർ അംഗൻവാടിയിൽ നടന്നു. നാലാം വാർഡ് മെമ്പർ ദി.ബിഷ പരിപാടി ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ അനിത. പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് പുതുതായി അംഗൻവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും, നേരിട്ട് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. അംഗൻവാടി വർക്കർ ശോഭ സ്വാഗതം പറഞ്ഞു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.