KOYILANDY DIARY

The Perfect News Portal

മസാലദോശയിൽ തേരട്ട പറവൂരിൽ വൃത്തിഹീനമായ ഹോട്ടൽ അടപ്പിച്ചു

മസാലദോശയിൽ തേരട്ട, വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു. എറണാകുളം: പറവൂരിൽ വസന്ത് വിഹാർ ഹോട്ടലിലാണ് രാവിലെ ഭക്ഷണത്തിൽ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. തുടർന്ന് നഗരസഭാ അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.

ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.