KOYILANDY DIARY.COM

The Perfect News Portal

അനുമതിയില്ലാതെ പേരും ചിത്രവും ഉപയോ​ഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർ​ഗീസ്

.

തന്റെ പേരിലുള്ള വ്യാജ ലോൺ ആപ്പിനെതിരെ പ്രതികരിച്ചുക്കൊണ്ട് രം​ഗത്തു വന്നിരിക്കയാണ് സിനിമാ താരം അജു വർ​ഗീസ്. അനുമതിയില്ലാതെ തന്റെ പേരും ചിത്രവും വെച്ച് ലോൺ ആപ്പിന്റെ പരസ്യം ചെയ്യുന്നു. ആരും ചതിയിൽപ്പെടരുത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അജു വർ​ഗീസ് രം​ഗത്തു വന്നത്. ലോൺ ആപ്പുകൾ കൊണ്ടുള്ള അപകടങ്ങൾ വ‍ർദ്ധിച്ചു വരികയാണ്. നിതിൻ രാജിന്റെ മരണത്തിലും ലോൺ ആപ്പ് ആണ് കാരണമെന്ന് ആരോപണമുയർന്നിരുന്നു.

 

ഇക്കഴിഞ്ഞ ദിവസം വടകരയിൽ യുവാവിനെ കാണാതായ കേസിലും ലോൺ ആപ്പ് തന്നെയായിരുന്നു വില്ലൻ. ആപ്പിന്റെ വിശ്വാസ്യത വർദ്ധിക്കാൻ ഇത്തരക്കാർ സിനിമാ താരങ്ങളുടെയും മറ്റും ചിത്രം ഉപയോ​ഗിച്ച് പരസ്യം ചെയ്യും. എ എം ട്രസ്റ്റ് ലോൺ സർവ്വീസസ് എന്ന സ്വകാര്യ സ്ഥാപനമാണ് അജുവിന്റെ പേരും ചിത്രവും ഉപയോ​ഗിച്ച് പരസ്യം ചെയ്തത്. കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്നാണ് സ്ഥാപനത്തിന്റെ പരസ്യ വാചകം. ഒരു ലക്ഷത്തിന് പ്രതിമാസം 3042 അടച്ചാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു. എന്നാൽ തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് താരം പറയുന്നു. വ്യാജ വാ​ഗ്ദാനങ്ങളിൽ വീണ് പണം നഷ്ടമാവരുതെന്നും താരം വ്യക്തമാക്കുന്നു.

 

Share news
error: Content is protected !!