നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി
.
നടിയെ ആക്രമിച്ച കേസിൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ അതിജീവിതയുടെ പുതിയ ഹർജിയിൽ വാദം കേള്‍ക്കുന്നതിനിടെ ആണ് ജഡ്ജിയുടെ പിൻമാറ്റം. അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.




