KOYILANDY DIARY

The Perfect News Portal

നടൻ കസാൻ ഖാൻ അന്തരിച്ചു

നടൻ കസാൻ ഖാൻ അന്തരിച്ചു; വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ആവതരിപ്പിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിങ്ങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിയനിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.