KOYILANDY DIARY

The Perfect News Portal

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്‌റ്റിൽ

കൊച്ചി: നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്‌റ്റിൽ. മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിലാണ് അറസ്‌റ്റിലായത്. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാർ 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ബാബുരാജിനെതിരെ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.