KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ കരളിപ്പടിക്ക് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു

ഇരിങ്ങൽ കരളിപ്പടിക്ക് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിൻ്റെ ഭാര്യ സനില(43) യാണ് മരിച്ചത്. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇന്ന് രാവിലെ കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇൻ്റർസിറ്റി എക്സ്പ്രസ്സാണ് ഇടിച്ചത്. അപകടത്തിൽ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. പാളത്തിനടുത്തു നിന്നും ലഭിച്ച ബാഗിൽ ഉള്ള തിരിച്ചറിയൽ കാർഡാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.

പരേതനായ നാണുവിൻ്റെയും കാഞ്ചനയുടെയും മകളാണ്. ആത്മജ്, അമയ് എന്നിവർ മക്കളാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര മോർച്ചറിയിലേക്ക് മാറ്റി.