KOYILANDY DIARY

The Perfect News Portal

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, പിഴയും

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര, കനാൽമുക്കു, കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ (60) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരവും ശിക്ഷ വിധിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ  രണ്ട് വർഷം കൂടി പ്രതി ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞു.
2021 ൽ ആണ് കേസിനാസ്പജാമായ സംഭവം നടന്നത്, പ്രതിയുടെ വീട്ടിൽ സുഹൃത്തിനോടൊപ്പം പോയ ബാലികയെ പേരക്ക കൊടുക്കാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വീടിനകത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ബാലിക വിവരം അമ്മയോട് പഫറയുന്നത്. തുടർന്ന് വീട്ടുകാർ പോരാമ്പ്ര പോലീസിൽ പരാതി കൊടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
Advertisements
തുടർന്ന് സബ്ബ് ഇൻസ്‌പെക്ടർ ബേബി മാത്യു വിൻ്റെ നേതൃത്വത്തിലുള്ളസംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരികയുമായിരുന്നു, പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി..