വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.

വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്‌സെസ് സംഘത്തിൻ്റെ പിടിയിലായത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എം.എൽ ൻ്റെ 60 ബോട്ടിൽ മദ്യമാണ് കണ്ടെടുത്തത്. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

