KOYILANDY DIARY

The Perfect News Portal

കോരപ്പുഴ പാലത്തിനു സമീപം മരംമില്ലിനു തീപിടിച്ചു

എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം മരംമില്ലിനു  തീപിടിച്ചു. രാത്രി 12:30 യോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. അറിയിപ്പ് കിട്ടിയതിനെ  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. പെട്ടന്ന് തന്നെ തീയണക്കാനായത്കൊണ്ട് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.