KOYILANDY DIARY

The Perfect News Portal

വനിതാ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ് വീടിൻ്റെ പുറക് വശത്തെ ചായ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി കുറച്ച് കഴിഞ്ഞാണ് മരണ വിവരം അറിയുന്നത്. റൂറൽ എസ്. പി. കറുപ്പ സാമി, ഡി. വൈ. എസ്. പി മാരായ ബാലചന്ദ്രൻ, ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിൻ്റെയും സരോജനി അമ്മയുടെയും മകളാണ് ബീന. ഭർത്താവ്: അരവിന്ദൻ (അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂർ). മക്കൾ: ഗൗതം കാർത്തിക് , ഗഗൻ കാർത്തിക്. സഹോദരങ്ങൾ: മോഹനൻ, ബാബു.

Advertisements