KOYILANDY DIARY

The Perfect News Portal

സുകൃതം ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി നഗരസഭ ” ജീവതാളം” സുകൃതം ജീവിതം – മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും 2023 ജനുവരി 26, 27, 28 തീയതികളിൽ ഇ.എം.എസ് ടൗൺഹാൾ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി നഗരസഭ, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ജീവതാളം.
കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി എം.എൽ.എ ശ്രീമതി. കാനത്തിൽ ജമീല പരിപാടി ഉത്ഘാടനം നിർവഹിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, കാൻസർ, വൃക്കരോഗ നിർണ്ണയ ക്ലിനിക്, ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻറ്ററി പ്രദർശനം, ആരോഗ്യ വിജ്ഞാന പ്രദർശനം എന്നിവ ഒരുക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ്, പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ, തണൽ എന്നിവിടങ്ങളിൽ നിന്നുള്ള ടീം ആൺ പ്രദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Advertisements

രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ക്യാമ്പന്റെ പ്രവർത്തന സമയം. നഗരസഭയിൽ നിന്നും അടുത്തുള്ള പഞ്ചായത്തുകളിൽ നിന്നുമായി പതിനായിരത്തിലേറെ ആളുകൾ പരിപാടിയിൽ എത്തിച്ചേരുന്നതാണ്. വാർഡ് തലത്തിലും നഗരസഭാ തലത്തിലും ഉള്ള പ്രചരണ പരിപാടികൾ ഇതിനകം നടത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗനിർണയ ക്യാമ്പിൽ ജീവതാളം വാർഡ് തലത്തിൽ നടത്തിയ ക്യാമ്പിൽ നിന്നും അല്ലാതെ നേരിട്ടും ആറായിരത്തോളം പേർ പങ്കെടുക്കും എന്നാണ് പ്രതീഷിക്കുന്നത്. 4000 പേർക്ക് വൃക്കരോഗ നിർണ്ണയ പരിശോധനയുടെ ആദ്യപടി എന്നനിലയിൽ യൂറിൻ ആൽബുമിൻ ഷുഗർ പരിശോധന സൗകര്യം ഉണ്ടാവും,

പ്രാഥമിക പരിശോധയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന മുഴുവൻ ആളുകൾക്കും RFT റീനൽ ഫങ്ക്ഷൻ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും, ബേസ്റ്റ് സ്ക്രീനിങ്ങിൽ സംശയം കണ്ടെത്തുന്ന 200 പേർക്ക് മാമ്മോഗ്രാം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗർഭാശയഗള പരിശോധനയ്ക്ക് വിധേയരാവുന്നവരിൽ നിന്നും 100 പേർക്ക് പാപ്ത്മിയർ എടുത്ത് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, എക്സിബിഷൻ എന്നിവ ഇതോടൊപ്പം സംഘടിപ്പിക്കുന്നു.
ചുരുക്കത്തിൽ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറിയേക്കാവുന്ന കാൻസർ, വൃക്കരോഗം തുടങ്ങിയവ പോലുള്ള ജീവിത ശൈലീരോഗങ്ങളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ ജീവക്കാർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, തിരുവങ്ങൂർ ബ്ലോക്ക് എഫ്.എച്ച്.സി എന്നിവരാണ് പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ആശ, ഐ.സി.ഡി.എസ്, കുടുംബശ്രീ, പാലിയേറ്റീവ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
പ്രതസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, സംഘാടക സമിതി ചെയർമാനും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. കെ. സത്യൻ. ജനറൽ കൺവീനറും താലൂക്ക് ആശുപത്രി സൂപ്രണ്ടുമായ ഡോ. വിനോദ് വി, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, പ്രചരണ കമ്മിറ്റി ചെയർമാനായ .അസീസ് മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ, ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ. സന്ധ്യ കുറുപ്പ്, തുടങ്ങിയവർ പങ്കെടുത്തു.